Showing posts with label malayalam. Show all posts
Showing posts with label malayalam. Show all posts

5 Malayalees Must hear : Russian song

ഒരു രക്ഷയുമില്ല... മുട്ടന്‍...



Click To Subscribe

Rate This Post

8 അമൃതം


കാതില്‍ വിതുംബുമാ സ്വരം,
എന്‍ മനസ്സില്‍ തഴുകി തലോടവേ ,
കൊതിച്ചു ഞാന്‍ ഒരു നിമിഷം ,
മിഴികളാല്‍ അവളെ സ്പര്‍ശിക്കുവാന്‍.
തെങ്ങുമാ നൊമ്പരം കണ്ണുനീര്തുളളിയായി,
കവിളില്‍ നനവാര്‍ന്നു വീഴവെ ,
അവളുടെ ഓര്‍മകള്‍ ഒരു മഞ്ഞുതുള്ളിയായി,
എന്‍ ഹൃദയത്തിന്‍ സ്പന്ദനം കവര്‍ന്നെടുത്തു.



സ്നേഹം തുളുംബിയ ഹൃദയത്തിന്നിപ്പോള്‍ ,
വിഷാദം കലര്‍ന്ന രാഗമായി,
വന്ധ്യമാം മേഘം കരയുമാ രാഗം കേട്ട്‌,
ജീവിതം താനെ നിലച്ചു പോയി.
താളത്തിലൊഴുകുന്ന പുഴയുടെ ഓളങ്ങള്‍,
താലമെന്തെന്നറിയാതലഞ്ഞു പോയി.
കാലത്തെ മാറ്റുന്ന കാറ്റിന്‍റെ അലകള്‍,
എങ്ങോട്ടെനില്ലാതകന്നു പോയി.
അവളുടെ ഓര്‍മകള്‍ എന്നെന്നും എന്നുള്ളില്‍,
ഒരു തീക്കനലായി ശേഷിക്കവേ ,
അങ്ങകലെ ജ്വലിക്കും സൂര്യ ഗോളം പോല്‍ ,
എന്‍റെ ജീവിതം കത്തി കരിഞ്ഞു പോയി.



പല ജന്മം മതിയല്ല മറക്കാനാ സ്മ്രുതികളെ,
സ്നേഹത്തിന്‍ ചൂടിനാല്‍ ഒരുക്കിയ ഹൃദയങ്ങളെ;
അവളുമായി വിരല്‍ കോര്‍ത്ത് നടന്നൊരാ ഓര്‍മകള്‍,
നെഞ്ചിലെ തൊട്ടിലില്‍ താലോലിച്ച മോഹങ്ങള്‍,
എല്ലാം ഒരു വിരല്‍ പാടുപോല്‍ എന്‍ മനസ്സില്‍ പതിഞ്ഞു.


എന്നെ തനിച്ചാക്കി പോയവള്‍ അകലേയ്ക്കു,
മണ്ണിനും വിണ്ണിനും അറിയാത്ത ദൂരേയ്ക്ക്,
എന്നുടെ ചുറ്റും നിന്നൊരാ മുളംകാട് ,
കാറ്റിനാല്‍ ഒരു രാഗം നെയ്തെടുത്തു,
എന്‍ മനസ്സിന്‍റെ ഭാവങ്ങള്‍ ഒഴുകിയൊരാ രാഗത്തില്‍,
തുളുമ്പി എന്‍ മിഴികളില്‍ കണ്ണുനീര്‍ത്തുള്ളികള്‍.


സൂര്യനെ മറച്ചു കാര്‍മെഘങ്ങളൊക്കെയും ,
മഴയുടെ താളം ഭൂമിയില്‍ പതിഞ്ഞു.
എന്നുടെ കണ്ണുനീര്‍ ഒപ്പിയെടുത്തവള്‍,
എന്നെ തഴുകിയിട്ടകന്നു പോയി.

--രാഹുല്‍ എസ്. നായര്‍

This is an old post which I am publishing again.
The first post was scanned sheets of paper!!

4 ആമ്പല്‍ കുളം




അന്നൊരു വേനലില്‍ കാല്‍ നനച്ചൊരാ,
ആമ്പല്‍ കുളത്തിനിതെന്തു പറ്റി;
ഇഷ്ടിക കട്ടയും സിമെന്റും കൊണ്ടുണ്ടാക്കിയ ,
ചുമരുകള്‍ക്കടിയില്‍ മറഞ്ഞു പോയി .

കല്ലെറിഞ്ഞുണ്ടായ ഓളങ്ങളും
പിന്നെ കാല്‍മുട്ട് തഴുകുന്ന ഇലകളും
അവയൊന്നും ഇല്ലിന്നു അവിടെ -
ഭൂമിയുടെ ഭംഗിക്കും ഭംഗമായൊരു
നാലു നില കെട്ടിടം മാത്രം .

പണ്ടു പാടത്ത് പട്ടം പറപ്പിച്ചതും,
കൂട്ടുകാരുമൊത്ത്‌ ചേറില്‍ കളിച്ചതും ,
പിന്നെ പോയി കുളത്തില്‍ നീന്തി കുളിച്ചതും ,
അങ്ങനെ ഒരു മോഹം ഇനിയാര്‍ക്ക് വെറുതെ.

ആമ്പലിന്‍ പൂവ് അടര്‍ത്തിയെടുത്തതും,
അയലത്തെ പെണ്ണിന്റെ പ്രേമം ചോദിച്ചതും ,
അവളുടെ ചേട്ടന്റെ തല്ല് മേടിച്ചതും ,
അങ്ങനൊരുപാട് ഓര്‍മകള്‍
ആ കുളം ഉള്ളില്‍ ഉണര്‍ത്തും .

അമ്മയുടെ അമ്മിഞ്ഞ പാലിന്റെ മധുരം
നുകരും പ്രായത്തില്‍ തന്നെ,
കംപ്യൂട്ടെറിന് ചോട്ടില്‍ അടയിരിക്കും
കുഞ്ഞുങ്ങലുണ്ടോ അറിയുന്നു
ആ കുളത്തിന്‍ മഹത്വം ;
അത് നല്കിയ ആത്മ സുഖം.

ഇനിയും ഒരു വേനലില്‍ പറ്റുമോ എനിക്കത്,
ആമ്പല്‍ പൂവുകള്‍ അടര്കാനും ,
ആ കല്പടവുകളില്‍ കിടക്കാനും ,
ഇല്ലിനി ഇല്ല , അങ്ങനെ ഒരു സ്വപ്നം,
എന്നതാണ് ദുഃഖസത്യം .

--രാഹുല് എസ്സ് നായര്

3 സ്വന്തമാണു പക്ഷെ...

എനിക്കു ഒരുപാടു ഇഷ്ടമുള്ള വരികളാണു .....
കോളെജിലെ ഓര്‍മകള്‍ വീണ്ടും... അവിടെ വച്ചു കുറിച്ച വരികള്‍...

സ്വന്തമായി ഞാനെന്നും കരുതിയതെല്ലാം,
എന്‍ പിന്‍ വിളികള്‍ക്കു കാതോര്‍ക്കാതങ്ങ്‌ അകന്നു പോയി.
മൂകമാം ഈ സന്ധ്യയില്‍ ഞാന്‍ ഒരു
ചെറുപുഷ്പ്പം പോല്‍ വാടി നില്‍ക്കെ,
ദൂരെ ആ സാഗരം പാടും ഒരു ഗാനം
കാറ്റായി എന്നെ സ്പര്‍ശിക്കവെ..
എന്‍ ഉള്‍കണ്ണൂ കണ്ടു ആ സത്യത്തെ..
ഒന്നും ആരുടെയും സ്വന്തമല്ല,
എല്ലാം മനുഷ്യഹ്രുദയത്തിണ്റ്റെ ചാഞ്ജാട്ടം മാത്രം.

എന്നു "സ്വന്തം",
രാഹുല്‍ എസ്‌. നായര്‍

5 ഒരു കടലാസിലെ കുറിപ്പുകള്‍

കഴിഞ്ഞ ദിവസം പഴയയൊരു സഞ്ജിയില്‍ കിടന്ന കിട്ടിയ ഒരു കീറ കടലാസില്‍ എഴുതിയിരുന്നതാ...
തിയതി - 10-04-2006

നിറഞ്ഞു എന്‍ മിഴികലില്‍ കണ്ണുനീര്‍ തുള്ളികള്‍,
ഓരോ തുള്ളിയും സ്നേഹതിന്‍ കവിതകള്‍.
കവിളില്‍ നനഞ്ഞിറങ്ങിയ കുളിരാര്‍ന്ന,
വരികളില്‍ ചിലതെഴുതിയ കവി ,
നീയാണെന്‍ സുഹ്രുത്തേ....
നിന്നുടെ വരികള്‍ എന്‍ ജീവനില്‍,
തഴുകിയുണര്‍തിയാ ഗാനം,
സുന്ദരമാം സുഹ്രുത്തേ..
സുന്ദരമാം സുഹ്രുത്തേ..

അതിലെ മറ്റു കുറിപ്പുകള്‍...

കാറ്റില്‍ മണ്ണിന്‍ ഗന്ധമൊഴുകും നേരം,
നെഞ്ജില്‍ തേങ്ങും വിടയുടെ നൊംബരം...
(may be jithu and raghesh remember these lines....)

പിന്നെ ഇതും.....
COMSKYS RULEZ FOREVER... ;)

--Rahul Nair

5 അങ്ങനെ അതും കണ്ടു....


എന്താ, ലോകം നന്നാവുവാണോ എന്നൊരു തോന്നല്‍. അല്ല, ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ ഓര്‍ത്ത്‌ പറഞ്ഞു പോയതാ...
പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ചു
കൈ പൊക്കി സമരം ചെയ്യുന്നു!! നമ്മുടെ വിഴിഞ്ഞം പ്രശ്നത്തിണ്റ്റെ കാര്യമാ പറയുന്നത്‌. എന്തയാലും ഒരു കാര്യതിനെങ്കിലും ഒന്നിച്ചല്ലൊ.
പിന്നെ സ്മാര്‍ട്ട്‌ സിറ്റിയുടെ കാര്യം. അതും നടക്കാന്‍ പോകുന്നെന്ന്‌. കൊള്ളാമല്ലോ.
ഇതുപോലെയാ ബി.എം.ഡ്ബ്ള്യൂ. ഫാക്റ്റൊറി യും കൂടെയിങ്ങു പോന്നിരുന്നെങ്കില്‍......
ഏതായാലും ബോധൊദയം ഉണ്ടായതു നന്നായി. അല്ലെങ്കില്‍ നരഭോജികളെ പോലെ യാധര്‍ത്യത്തീന്ന്‌ ദൂരെ ജീവിക്കുന്ന ഒരു പറ്റം മനുഷ്യരായി കണക്കക്കിയേനേ ലോകം നമ്മള്‍ കേരളീയേരെ.
കോളയോടു കാണിച്ചതും നന്നയതെയുള്ളൂ . പല രാജ്യങ്ങളിലും നിരോധിച്ചിട്ടുള്ള സാധനങ്ങള്‍ മറ്റും കിട്ടുന്ന ഒരു അപൂര്‍വ സ്ഥലം ആണല്ലൊ ഇന്ത്യ. ഈ ഒരു നീക്കം ഇന്ത്യയിലേക്കു പാഴ്‌വസ്തുക്കള്‍ കയറ്റിയയക്കുന്ന ബഹുരാഷ്ട്ര കംബനികള്‍ക്കു ഒരു തിരിച്ചടിയാകട്ടെ.

ഇനി കുറച്ചു കാര്യങ്ങള്‍ കൂടി ശരിയായാല്‍ കേരളം കുറച്ചെങ്കിലും വിമോചിതയാകും. നമ്മുടെ പാര്‍വ്വതി കണ്ട കാഴ്ച്ചകളും , പാവം സ്വാമി അയ്യപ്പണ്റ്റെ പേരിലെ പ്രശ്നങ്ങളും അങ്ങനെ ചിലത്‌.

6 എല്ലാം വിധി.........

വാതിലില്‍ ആരോ കൊട്ടി പടിക്കുന്നു. മൊബൈലില്‍്‍ സമയം നോക്കിയപ്പോള്‍ 4:30 മണി.ഞാന്‍ എന്തോ പിറുപിറുത്തുക്കൊണ്ട്‌ വീണ്ടും കിടന്നുറങ്ങി. വീണ്ടും അതാ താളം പിടിക്കുന്നു. സമയം നോക്കി ൧൫ മിനിറ്റ്‌ കഴിഞ്ഞതെയുള്ളൂ, 4:45....

അപ്പോഴാണു ആ സത്യം ഒരു ദുസ്വപ്നം പോലെ എന്നെ തേടി എത്തിയതു, ചിന്നുവിനെ റ്റൂഷനു കൊന്‍ഡുപോകണം. വീട്ടില്‍ ഒരു സ്കൂട്ടര്‍ വാങ്ങിച്ചതില്‍ പിന്നെ അതു എണ്റ്റെ ചുമതലയാണല്ലൊ.. കണ്ണു തിരുമ്മി വതില്‍ തുറന്നു..

അമ്മാവനും അമ്മായിയും വീട്ടില്‍ ഉണ്ട്‌. അവര്‍ തിരിച്ചു നാട്ടിലേക്കു പുറപ്പെടാനിരിക്കുവാണ്‌. അമ്മാവന്‍ മുറിയില്‍ വന്ന്‌ ഒരു സിഗെറെറ്റ്‌ കത്തിച്ചു. ഞാന്‍ മുഖം കഴുകി.

സമയമായി പോകാന്‍ . താക്കോല്‍ എടുത്തു ഞാന്‍ വണ്ടിയുടെ അടുത്തെക്കു ചെന്നു. ഇഗ്നീഷനില്‍ ഇട്ടു ഓണ്‍ ആക്കി. പോയിട്ടു തിരിച്ചു വരാന്‍ കഷ്ട്ടി പെറ്റ്രോളെയുള്ളൂ. ഈ രാവിലെ എവിടെ പെറ്റ്രോള്‍ പമ്പ്‌ തുറക്കാനാ... എന്നാലും റിസ്ക്‌ എടുത്തു. ചിന്നുവിനെയും പുറകില്‍ കയറ്റി, മുമ്പില്‍ സ്കൂള്‍ ബാഗുമായി അങ്ങനെ മുന്നോട്ട്‌.

രാവിലത്തെ തണുപ്പീന്ന്‌ രക്ഷപ്പെടാന്‍ മാത്രമുള്ള ഉടുപ്പൊന്നും ഇല്ല. ഒരു റ്റീ-ഷര്‍ട്ടും ബര്‍മൂടയും പിന്നെ ഒരു തൊപ്പിയും. ഇരിക്കട്ടെ . ഒരു സ്റ്റൈല്‍ അല്ലെ....

വണ്ടിയുമായിട്ടു ഞാന്‍ മുമ്പോട്ട്‌. പേരൂര്‍ക്കട പമ്പില്‍ നോക്കി. തുറന്നിട്ടില്ല. പിന്നെ നേരെ വിട്ടു. പോകും വഴി വട്ടിയൂര്‍ക്കാവില്‍ ഒരെണ്ണമുണ്ട്‌. പക്ഷെ അതും തുറന്നിട്ടില്ല. ഇനിയിപ്പോള്‍ എത്താന്‍ ഒരു കിലോമീറ്റര്‍ കഷ്ട്ടി.

പെട്ടെന്നണ്‌ അവന്‍ ഒരു ചെകുതാനെപോലെ മുമ്പില്‍ വന്നത്‌. ഒരു വെളുത്ത(ആരും കണ്ടാല്‍ ഭയക്കുന്ന) പട്ടി. പക്ഷെ ഞാന്‍ ഭയന്നില്ല. ഞാന്‍ അതി വിധക്തമായിയവനെ വെട്ടിച്ചു. പക്ഷെ അവന്‍ വിട്ടില്ല. കുരച്ചുക്കൊണ്ട്‌ പിറകേ കൂടി. എത്രയൊക്കെയയാലും ഞാനും ഒരു മനുഷ്യനല്ലെ. തെല്ല്‌ പേടിച്ചു. വളവൊന്നും കണക്കാക്കിയില്ല , ഒന്നു സ്പീഡ്‌ കൂട്ടി. എന്നാലും ഒരു 40 തേലാവും പോകുന്നത്‌.

അപ്പോള്‍ അതാ റോഡില്‍ ഒരു ഹര്‍ത്താല്‍ ദിവസത്തെ കല്ലിനെപ്പോലെ വേറൊരു പട്ടി. ചിലപ്പോള്‍ മറ്റേ പട്ടിയുടെ ഭാര്യയാവും. ഏതായാലും ഒന്നും ചോദിക്കാന്‍ പറ്റിയില്ല. അതിനു മുമ്പ്‌ വണ്ടി പട്ടിയെ ഇടിച്ചു. പിന്നെ ഞാന്‍ റോഡിലാണ്‌. കൈയ്യും കാലും മുറിഞ്ഞിട്ടുണ്ട്‌. ചിന്നുവിണ്റ്റെ കാലും. പക്ഷെ എടുതിട്ടു 5 ദിവസം പോലുമാവാത വണ്ടിയെ കുറിചയിരുന്നു ഭീതി. അതിണ്റ്റെ ഫ്ര്‍ണ്ട്‌ മുഴുവന്‍ ഉരഞ്ഞിരുന്നു.

ഏതായാലും വണ്ടിയും പൊക്കിയെടുത്ത്‌ ചിന്നുവിനെ റ്റ്യുഷന്‌ കൊണ്ടാക്കി. തിരിച്ചു വരും വഴി ആ രണ്ട്‌ ചെകുത്താന്‍മാരും കൂടി കൊഞ്ജി കുഴയുന്നു. ഒരു കല്ലെടുത്ത്‌ എറിയാന്‍ തോന്നി. പക്ഷെ നേരത്തെയുണ്ടായ അനുഭവം കണക്കിലാക്കി ഞാന്‍ ആ ദൌത്യത്തീന്ന്‌ പിന്‍മാറി.

അമ്മയെ മൊബൈലില്‍ വിളിച്ചു വിവരം ധരിപ്പിചിരുന്നു. ചെന്നിട്ടു മുറിവു കഴുകി.(ഭാഗ്യത്തിന്‌ പെറ്റ്രോള്‍ തികഞ്ഞു). ആശുപത്രിയിലും പോയി.

ഇപ്പോള്‍ എന്തായലും ബോറടിയുണ്ടെന്ന്‌ പറയാന്‍ പറ്റില്ല. ഹൊ...എന്നാലും ആ പട്ടികള്‍ക്കു ഒന്നും പറ്റിയില്ലല്ലൊ എന്ന സങ്കടം മാത്രം...........

4 ഒരു ജന്‍മമായി

This was a song composed by my friends Jithu and Jason. I wrote the lyrics. It was on the day before our CON Exam.We wanted to record it.But that is still a dream.

മഴവില്‍ നിറങ്ങള്‍ എഴുതുന്നൊരെന്‍ (മേല്‍)

അഴകേ നിന്‍ ലോല മിഴികള്‍,
കടല്‍ കാറ്റിനീണം പകരുന്ന നിന്‍
മനസ്സിണ്റ്റെ സ്നേഹ വരികള്‍,
അകലേ തേടുന്നതാരേ
അരികില്‍ ചേര്‍ന്നിതാ നില്‍പൂ,
മനസ്സില്‍ അറിയാതതാരേ,
അറിയാന്‍ തേടുന്നതാരേ,
ഒരു ജന്‍മമായി അറിയുന്നു നീ.


അറിയതേ അറിയതേ , (ഫീമേല്‍)
മനസ്സിലെഴുതുന്ന കവിത നീ,
മായാതെ മറയാതെ,
നെഞ്ജില്‍ ഉണരുന്നു പൌര്‍ണമി,
വിരലു നെയ്യുന്ന രാഗവും,
വഴുതി വീഴുന്ന സ്രുതികളും,
പറയാതെപോയതെതിലെ....



തളരാതെ തളരാതെ , (മേല്‍)
ചിറകിലേറ്റീടാം നിന്നെ ഞാന്‍,
ഏന്നെന്നും ഏന്നുളില്‍ ,
കനലിലെഴുതീടാം നിന്നെ ഞാന്‍,
കരളിലുയരുന്ന ദാഹവും, കനവിലെരിയുന്ന
മോഹവും ,കാണാതെ പോയതെതിലെ.



ശിശിരം തഴുകുമീ സന്ധ്യയില്‍, (ഫീമേല്‍)
ചെറുകാറ്റയി വന്ന നീ ആര്‌,
വെയിലേറ്റു വാടിയ വേനലില്‍
നീര്‍ തുള്ളിയായ്‌ വന്ന നീ ആര്‌,
എവിടെ എന്‍ ജീവനെ നീ,
നിഴലായ്‌ എന്തേ നീ നില്‍പൂ,
ദൂരെ കേള്‍കുന്ന ഗാനം,
മഷികൊന്‍ഡെഴുതുന്നതാര്‌,
തിരമാലയയ്‌ കര തേടി ഞാന്‍....

--Rahul S. Nair

0 AMRUTHAM (അമ്രതം)




















Oru panimillathe hostelil thedi thirinju nadanna oru vyazhazhchayanu ethu kurichathu...
Post Ur comments in this blog.............
Related Posts with Thumbnails