അമൃതം

Posted in  , , ,   with       

കാതില്‍ വിതുംബുമാ സ്വരം,
എന്‍ മനസ്സില്‍ തഴുകി തലോടവേ ,
കൊതിച്ചു ഞാന്‍ ഒരു നിമിഷം ,
മിഴികളാല്‍ അവളെ സ്പര്‍ശിക്കുവാന്‍.
തെങ്ങുമാ നൊമ്പരം കണ്ണുനീര്തുളളിയായി,
കവിളില്‍ നനവാര്‍ന്നു വീഴവെ ,
അവളുടെ ഓര്‍മകള്‍ ഒരു മഞ്ഞുതുള്ളിയായി,
എന്‍ ഹൃദയത്തിന്‍ സ്പന്ദനം കവര്‍ന്നെടുത്തു.സ്നേഹം തുളുംബിയ ഹൃദയത്തിന്നിപ്പോള്‍ ,
വിഷാദം കലര്‍ന്ന രാഗമായി,
വന്ധ്യമാം മേഘം കരയുമാ രാഗം കേട്ട്‌,
ജീവിതം താനെ നിലച്ചു പോയി.
താളത്തിലൊഴുകുന്ന പുഴയുടെ ഓളങ്ങള്‍,
താലമെന്തെന്നറിയാതലഞ്ഞു പോയി.
കാലത്തെ മാറ്റുന്ന കാറ്റിന്‍റെ അലകള്‍,
എങ്ങോട്ടെനില്ലാതകന്നു പോയി.
അവളുടെ ഓര്‍മകള്‍ എന്നെന്നും എന്നുള്ളില്‍,
ഒരു തീക്കനലായി ശേഷിക്കവേ ,
അങ്ങകലെ ജ്വലിക്കും സൂര്യ ഗോളം പോല്‍ ,
എന്‍റെ ജീവിതം കത്തി കരിഞ്ഞു പോയി.പല ജന്മം മതിയല്ല മറക്കാനാ സ്മ്രുതികളെ,
സ്നേഹത്തിന്‍ ചൂടിനാല്‍ ഒരുക്കിയ ഹൃദയങ്ങളെ;
അവളുമായി വിരല്‍ കോര്‍ത്ത് നടന്നൊരാ ഓര്‍മകള്‍,
നെഞ്ചിലെ തൊട്ടിലില്‍ താലോലിച്ച മോഹങ്ങള്‍,
എല്ലാം ഒരു വിരല്‍ പാടുപോല്‍ എന്‍ മനസ്സില്‍ പതിഞ്ഞു.


എന്നെ തനിച്ചാക്കി പോയവള്‍ അകലേയ്ക്കു,
മണ്ണിനും വിണ്ണിനും അറിയാത്ത ദൂരേയ്ക്ക്,
എന്നുടെ ചുറ്റും നിന്നൊരാ മുളംകാട് ,
കാറ്റിനാല്‍ ഒരു രാഗം നെയ്തെടുത്തു,
എന്‍ മനസ്സിന്‍റെ ഭാവങ്ങള്‍ ഒഴുകിയൊരാ രാഗത്തില്‍,
തുളുമ്പി എന്‍ മിഴികളില്‍ കണ്ണുനീര്‍ത്തുള്ളികള്‍.


സൂര്യനെ മറച്ചു കാര്‍മെഘങ്ങളൊക്കെയും ,
മഴയുടെ താളം ഭൂമിയില്‍ പതിഞ്ഞു.
എന്നുടെ കണ്ണുനീര്‍ ഒപ്പിയെടുത്തവള്‍,
എന്നെ തഴുകിയിട്ടകന്നു പോയി.

--രാഹുല്‍ എസ്. നായര്‍

This is an old post which I am publishing again.
The first post was scanned sheets of paper!!

Sharing feels good and purifies your soul (true story!)