അങ്ങനെ അതും കണ്ടു....

Posted in  , , ,   with       

എന്താ, ലോകം നന്നാവുവാണോ എന്നൊരു തോന്നല്‍. അല്ല, ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ ഓര്‍ത്ത്‌ പറഞ്ഞു പോയതാ...
പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ചു
കൈ പൊക്കി സമരം ചെയ്യുന്നു!! നമ്മുടെ വിഴിഞ്ഞം പ്രശ്നത്തിണ്റ്റെ കാര്യമാ പറയുന്നത്‌. എന്തയാലും ഒരു കാര്യതിനെങ്കിലും ഒന്നിച്ചല്ലൊ.
പിന്നെ സ്മാര്‍ട്ട്‌ സിറ്റിയുടെ കാര്യം. അതും നടക്കാന്‍ പോകുന്നെന്ന്‌. കൊള്ളാമല്ലോ.
ഇതുപോലെയാ ബി.എം.ഡ്ബ്ള്യൂ. ഫാക്റ്റൊറി യും കൂടെയിങ്ങു പോന്നിരുന്നെങ്കില്‍......
ഏതായാലും ബോധൊദയം ഉണ്ടായതു നന്നായി. അല്ലെങ്കില്‍ നരഭോജികളെ പോലെ യാധര്‍ത്യത്തീന്ന്‌ ദൂരെ ജീവിക്കുന്ന ഒരു പറ്റം മനുഷ്യരായി കണക്കക്കിയേനേ ലോകം നമ്മള്‍ കേരളീയേരെ.
കോളയോടു കാണിച്ചതും നന്നയതെയുള്ളൂ . പല രാജ്യങ്ങളിലും നിരോധിച്ചിട്ടുള്ള സാധനങ്ങള്‍ മറ്റും കിട്ടുന്ന ഒരു അപൂര്‍വ സ്ഥലം ആണല്ലൊ ഇന്ത്യ. ഈ ഒരു നീക്കം ഇന്ത്യയിലേക്കു പാഴ്‌വസ്തുക്കള്‍ കയറ്റിയയക്കുന്ന ബഹുരാഷ്ട്ര കംബനികള്‍ക്കു ഒരു തിരിച്ചടിയാകട്ടെ.

ഇനി കുറച്ചു കാര്യങ്ങള്‍ കൂടി ശരിയായാല്‍ കേരളം കുറച്ചെങ്കിലും വിമോചിതയാകും. നമ്മുടെ പാര്‍വ്വതി കണ്ട കാഴ്ച്ചകളും , പാവം സ്വാമി അയ്യപ്പണ്റ്റെ പേരിലെ പ്രശ്നങ്ങളും അങ്ങനെ ചിലത്‌.

Sharing feels good and purifies your soul (true story!)